---
title: "കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജി അപ്രന്റീസ് ഒഴിവുകൾ ; ഉടൻ നിയമനം"
english_title: "Psychology Apprentice Vacancies in Kannur District Colleges; Hiring immediately"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/221536/Psychology Apprentice Vacancies in Kannur District Colleges; Hiring immediately"
published_at: "2024-07-20T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bacf64713b_images_(1).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജി അപ്രന്റീസ് ഒഴിവുകൾ ; ഉടൻ നിയമനം

> **Lead Summary:** കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജി അപ്രന്റീസ് ഒഴിവുകൾ. ബ്രണ്ണന്‍ കോളേജ് , എസ്എന്‍ കോളേജ് തോട്ടട, നിര്‍മ്മലഗിരി കോളേജ് കൂത്ത്പറമ്പ്, എംജി

## Article Content

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജി അപ്രന്റീസ് ഒഴിവുകൾ. ബ്രണ്ണന്‍ കോളേജ് , എസ്എന്‍ കോളേജ് തോട്ടട, നിര്‍മ്മലഗിരി കോളേജ് കൂത്ത്പറമ്പ്, എംജി

കോളേജ് ഇരിട്ടി എന്നീ കോളേജുകളിലേക്കായി മൂന്ന് സൈക്കോളജി അപ്രന്റീസുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 29 ന് രാവിലെ 11 മണിക്ക് ബ്രണ്ണന്‍ കോളേജില്‍ നടക്കും.

സൈക്കോളജിയില്‍ റഗുലര്‍ ആയി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം.

യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0490-2346027.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/221536/Psychology Apprentice Vacancies in Kannur District Colleges; Hiring immediately)